Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വൈഎംസിഎ യുടെ സാന്ത്വനം അമ്മമാരോടൊപ്പം പദ്ധതി ഉദ്ഘാടനം റവ ഡോ. ബിനോയി പി ജേക്കബ് നിർവ്വഹിച്ചു

കട്ടപ്പന വൈഎംസിഎ യുടെ സാന്ത്വനം അമ്മമാരോടൊപ്പം പദ്ധതി ഉദ്ഘാടനം റവ ഡോ. ബിനോയി പി ജേക്കബ് നിർവ്വഹിച്ചു.
കട്ടപ്പന വൈഎംസി എയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി അമ്മമാരോടൊപ്പം പദ്ധതി നടന്നു.
നെറ്റിത്തൊഴു കരുണാഭവനിൽ നടന്ന പരിപാടിയിൽ വൈഎംസിഎ പ്രസിഡൻ്റ് കെ.ജെ ജോസഫ് അദ്ധ്യക്ഷതവഹിച്ചു.
അമ്മമാരോടൊപ്പം പദ്ധതിയുടെ ഉദ്ഘാടനം റവ ഡോ ബിനോയി പി ജേക്കബ് നിർവ്വഹിച്ചു.
കരുണാഭവൻ ഡയറക്ടർ ഫാ. ജേക്കബ് സ്കറിയ മുഖ്യപ്രഭാഷണം നടത്തി.
സാന്ത്വനം പബ്ലിക് റിലേഷൻ പ്രോജക്ട് ചെയർമാൻ ജോർജ് ജേക്കബ് വിശദീകരിച്ചു. അമ്മമാരോടൊപ്പം പദ്ധതിയ്ക്ക് ജനറൽസെക്രട്ടറി സൽജു ജോസഫ്, സെക്രട്ടറി ടോമി ഫിലിപ്പ്, ട്രഷറാർ പി.ഡി തോമസ്, കൺവീനർമാരായ ലാൽ പീറ്റർ പി.ജി, യു. സി തോമസ്, ഫിലിപ്പ് ജോസഫ്, പി.എം ജോസഫ്, ഷിബു ജോസഫ് എന്നിവർ നേതൃത്വം നൽകി.













































































