6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെയും ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് (ചോയ്സ് ഓഫ് ലൈഫ് ) സംഘടിപ്പിച്ചു



ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെയും ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് (ചോയ്സ് ഓഫ് ലൈഫ് ) സംഘടിപ്പിച്ചു.

ഏലപ്പാറ പഞ്ചായത്ത്‌ ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികൾക്കായി ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെയും ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു. സബ് ഇൻസ്‌പെക്ടർ ശ്രീ സുരേഷ് ബാബു (സ്റ്റുഡന്റ് പോലീസ് കേഡറ്റ് – ഇടുക്കി അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ) ഉദ്ഘാടനം നിറവ്വഹിച്ചു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. ലഹരിക്കെതിരെ കുട്ടികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധയാകർഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജും സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ ശ്രീമതി ഹസീന ബീഗം, അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജിജോ എന്നിവർ ക്ലാസിന് നേതൃത്വം വഹിച്ചു.
ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതോടൊപ്പം മയക്കുമരുന്നുകളുടെ ലഭ്യത തടയുക എന്ന ലക്ഷ്യവും മുൻനിർത്തി സ്കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഇടുക്കി ജില്ലാ പോലീസ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ആന്റി നാർകോട്ടിക് ക്യാമ്പയിനാണ് “ക്യാമ്പസ് ബീറ്റ്സ്” പദ്ധതി.

ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരികയുമാണ്. മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡ‍ല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!