സി പി ഐജില്ലാ സമ്മേളനം 19, 20 തീയതികളിൽ കട്ടപ്പനയിൽപ്രതിനിധി സമ്മേളനം

സി പി ഐ ജില്ല അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്ന പി. പളനി വേലിൻ്റ് നിര്യാണത്തെ തുടർന്ന് വെട്ടിച്ചുരുക്കിയ ജില്ലാ സമ്മേളനം 19, 20 [ ശനി, ഞായർ ]തീയതികളിലായി പ്രതിനിധി സമ്മേളനത്തോടുകൂടി കാനം രാജേന്ദ്രൻ [ ടൗൺ ഹാൾ ] നഗറിൽ ആരംഭിക്കും.
രാവിലെ ഒമ്പതുമണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും പത്തിന് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ ശിവരാമൻ പതാക ഉയർത്തും. തുടർന്ന് ചുവപ്പു സേനാംഗങ്ങൾ ചേർന്ന് പതാകക്ക് സല്യൂട്ട് നൽകും.
പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പങ്ങൾ അർപ്പിക്കും.
സി പി ഐ ജില്ലാസെക്രട്ടറി കെ. സലിം കുമാർ പ്രവർത്തന റിപ്പോർട്ടും, അസിസ്റ്റൻ്റ സെക്രട്ടറി പ്രിൻസ് മാത്യു രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിക്കും.
സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട്
സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, സി പി ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.പി സുനീർ എം പി, സംസ്ഥാന വെന്യൂ വകുപ്പുമന്ത്രി കെ. രാജൻ, കൃഷി വകുപ്പുമന്ത്രി പി.പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
കെ. കെ അഷ്റഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ ,
വി.ആർ ശശി
എന്നിവർ പ്രസംഗിക്കും.
തുടർന്ന് ആദ്യകാല പാർട്ടി പ്രവർത്തകരേയും അവരുടെ കുടുംബാംഗങ്ങളേയും ആദരിക്കും
ഞയറാഴ്ച പുതിയ ജില്ലാ കൗൺസിലിനേയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും.













































































