Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ശാന്തൻപാറ മേഖലയിൽ വൻ വനംകൊള്ള. ശാന്തൻപാറ പേതൊട്ടിയിൽ സിഎച്ച്ആർ മേഖലയിൽ നിന്ന് 150 ലധികം മരങ്ങൾ മുറിച്ചു കടത്തി

ഉരുൾപൊട്ടലിനെ തുടർന്ന് നാശനഷ്ടം ഉണ്ടായ പ്രദേശത്തിന് സമീപത്തുനിന്നാണ് മരങ്ങൾ മുറിച്ചുകടത്തിയത്. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. ശാന്തൻപാറ വില്ലേജിൽ മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തോട് ചേർന്നു കിടക്കുന്ന ഒന്നര ഏക്കർ ഭൂമിയിൽ നിന്നും ഒരാഴ്ച മുൻപാണ് മരങ്ങൾ മുറിച്ചു കടത്തിയത്. എം ബൊമ്മയ്യൻ എന്നയാളുടെ പേരിലുള്ള ഭൂമിയിൽ നിന്നാണ് മരങ്ങൾ വെട്ടിമാറ്റിയത്.
മരങ്ങൾ മുറിച്ചു മാറ്റുന്നതിന് അനുമതിയില്ലാത്ത സിഎച്ച്ആർ ഭൂമിയിലാണ് മരങ്ങൾ വെട്ടിമാറ്റിയത്. ഏലം പുനകൃഷിയുടെ മറവിലാണ് മരംവെട്ട്. കാർഷിക ആവശ്യങ്ങൾക്കായി ചില്ലകൾ വെട്ടി ഒതുക്കുന്ന പതിവ് നടപടികളുടെ മറവിൽ മരങ്ങൾ മുറിച്ചു കടത്തുകയായിരുന്നു. ആഞ്ഞിലി, മരുത്, ഞാവൽ, പ്ലാവ് തുടങ്ങിയ നിരവധി മരങ്ങൾ ആണ് മുറിച്ചു കടത്തിയത്.













































































