കൊല്ലം പട്ടണത്തെ വര്‍ണ്ണാഭമാക്കി മൂന്ന് ദിവസം നീണ്ടു നിന്ന എ.െക.ടി.എ. 25-ാം സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല വീണു

കൊല്ലം പട്ടണത്തെ വര്‍ണ്ണാഭമാക്കി മൂന്ന് ദിവസം നീണ്ടു നിന്ന എ.െക.ടി.എ. 25-ാം സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല വീണു. ആയിരങ്ങള്‍ അണിനിരന്ന പടകൂറ്റന്‍ പ്രകടനത്തോടെയായിരുന്നു സമാപനം. കൊല്ലം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന്
പ്രതിനിധി സമ്മേളനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ിന്‍്‌മേല്‍ 14 ജില്ലകളില്‍ നിന്നും വന്നിട്ടുള്ള പ്രതിനിധികള്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. പതിനാറാം തീയതി ഉച്ച്ക്ക് പൊതു ചര്‍ച്ച അവസാനിച്ച് മറുപടിക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി ജി കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റുമാരായി കെ. കെ ബേബി,എസ് സതികുമാര്‍, കെ. എസ്. സോമന്‍, ഖദീജ ഹംസ എന്നിവരെയും ജനറല്‍ സെക്രട്ടറിയായി എന്‍ സി ബാബുവിനെയും സെക്രട്ടറിമാരായി ജി.സജീവന്‍, എം കെ പ്രകാശന്‍, എസ് സതികുമാര്‍, ഉഷ കുമാരി എന്നിവരും ട്രഷററായി എ. എസ് കുട്ടപ്പന്‍ എന്നിവര്‍ അടങ്ങിയ 51 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
403 പ്രതിനിധികള്‍ പങ്കെടുത്ത പ്രതിനിധി സമ്മേളനം 5 മണിക്ക് സമാപിച്ചു.
സമാപന സമ്മേളനത്തില്‍ സിഎസ്ആര്‍ ഫണ്ടിലൂടെ സാധാരണക്കാരും നിര്‍ധനരുമായിട്ടുള്ള 105 തൊഴിലാളികളെ തെരഞ്ഞെടുത്ത് 25000 രൂപ വിലയുള്ള ഉഷ കമ്പനിയുടെ ഏറ്റവും ആധുനിക തയ്യല്‍ മെഷീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എൻ സി ബാബു.വിതരണം ചെയ്തു. യോഗത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി.എസ്.സാബു, ഉഷ കമ്പനിയുടെ ജനറല്‍ മാനേജര്‍ നിബു, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചീഫ് മാനേജര്‍ ജെറള്‍ ജെയിംസ്, ബ്രാഞ്ച് മാനേജര്‍ നീനു തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത സംഘടനയുടെ 25 സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് വളരെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച സംഘാടകസമിതിയെ പുതിയ ഭാരവാഹികള്‍ അഭിനന്ദിച്ചു.













































































