Idukki വാര്‍ത്തകള്‍
തങ്കമണി സെൻ്റ് തോമസ് എൽ. പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടന്നു

തങ്കമണി സെൻ്റ് തോമസ് എൽ.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനമാണ് നടന്നത്.
സാംസ്കാരി വകുപ്പ് ജില്ലാ കോഡിനേറ്റർ എസ്. സൂര്യലാൽ ഉദ്ഘാടനം നിർവ്വഹിച്ചു.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ലീഡർമാർക്ക് തിരി കത്തിച്ച് നൽകി അദ്ധ്യാപകർ നിർവ്വഹിച്ചു.
സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാദർ ബെസ്റ്റോ കുമ്പളന്താനം അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് ബിനിത വർഗീസ്, പി. റ്റി.എ പ്രസിഡൻ്റ് സജിത്ത്, എം പിറ്റിഎ പ്രസിഡൻ്റ് ഗ്രീഷ്മ, എയ്ഞ്ചൽ ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.









































































