വണ്ടിപ്പെരിയാർ ചുരക്കുളത്ത് ക്രൂര പീഡനത്തിനിരയായി ആറു വയസുകാരി കൊല്ലപ്പെട്ടിട്ട് നാല് വർഷം

വണ്ടിപ്പെരിയാർ ചുരക്കുളത്ത് ക്രൂര പീഡനത്തിനിരയായി ആറു വയസുകാരി കൊല്ലപ്പെട്ടിട്ട് നാല് വർഷം . പ്രതിയായ യുവാവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിട്ട് ഒന്നര വർഷവും പിന്നിട്ടു.
വിധിക്കെതിരെ കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി ഒന്നര വർഷമായിട്ടും പ്രോസിക്യൂട്ടറെ പോലും നിയമിക്കാന് സര്ക്കാര് തയ്യാറാകുന്നില്ല.
മുഖ്യമന്ത്രി നേരിട്ട് നൽകിയ ഉറപ്പ്, പാലിക്കപ്പെട്ടില്ലെന്ന് കുടുംബം കണ്ണീരോടെ പറയുന്നു.
ആ കുഞ്ഞിന് എന്ന് ഇനി നീതി ലഭിക്കും.
2021 ജൂണ് 30നാണ് ചുര
ക്കുളത്തെ എസ്റ്റേറ്റ് ലയത്തിനുള്ളിൽ ആറു വയസുകാരിയായ പെൺകുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.
ആദ്യം അപകട മരണമാണെന്നായിരുന്നു കരുതിയിരുന്നത്. പോലീസിന്റെ സംശയത്തെ തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നും കൊന്നു കെട്ടിത്തൂക്കിയതാണെന്നും തെളിഞ്ഞു.
അന്വേഷണത്തിൽ പെൺകുട്ടിയുടെ അയൽവാസിയായ യുവാവാണ് പ്രതിയെന്നായിരുന്നു പോലീസ് കണ്ടെത്തി.
വിചാരണ രണ്ടുവർഷം നീണ്ടു.
2023 ഡിസംബർ 14-ന് തെളിവുകളുടെ അഭാവത്തെ തുടർന്ന് പ്രതിയെന്ന് കണ്ടെത്തിയ ആളെ കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടു. പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നും എന്നാൽ, പ്രതിയെ ശിക്ഷിക്കാൻ വേണ്ട തെളിവുകൾ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് കേസന്വേഷണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും കോടതി നിരീക്ഷിച്ചു.
പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നായിരുന്നു നിരീക്ഷണം.
ഇതേ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡും ചെയ്തു.
നീതി നിഷേധിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ അപ്പിൽ നല്കിയെങ്കിലും സർക്കാർ പ്രോസിക്യൂട്ടറെ നിയമിക്കാത്തതാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സർക്കാർ നിർദ്ദേശപ്രകാരം പെൺകുട്ടിയുടെ കുടുംബം മൂന്നു പ്രോസിക്യൂട്ടർമാരുടെ പേരുകളും സമർപ്പിച്ചിരുന്നു. അതിലൊരാൾ വാളയാർ കേസിൽ ഹാജരായ അഭിഭാഷകനായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇവർക്ക് ഉറപ്പു നല്കിയതുമാണ്.
പക്ഷേ അത് വാഗ്ദാനത്തിൽ മാത്രം ഒതുങ്ങി.
നിലവിൽ പ്രോസിക്യൂഷനെ നിയമിക്കുന്നതിലെ നടപടികൾ വൈകുന്നതിലും രാഷ്ട്രീയ ഉണ്ടെന്നാണ് ആരോപണം ഉയരുന്നത്.
പോലീസ് കണ്ടെത്തിയ ആളല്ല യഥാർഥ പ്രതി എങ്കിൽ, പെൺകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ആരാണെന്നുള്ള ചോദ്യം ഇപ്പോഴും അവശേഷഷിക്കുകയാണ്.









































































