6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി വാഴത്തോപ്പ് സ്വദേശിനിക്ക് യു എസിൽ നടന്ന വേൾഡ് പോലീസ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് സുവർണ്ണനേട്ടം



രാജ്യാന്തര മത്സരത്തിൽ തുടർച്ചയായി ഇരട്ട സ്വർണ്ണ മെഡൽ

യുഎസിൽ നടന്ന വേൾഡ് പോലീസ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് സുവർണ്ണനേട്ടം.

അമേരിക്കയിൽ നടന്ന വേൾഡ് പോലീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ലോങ് ജംപിലും ഹെപ്റ്റാത്തനിലും ഇരട്ട സ്വർണ്ണം നേടിയാണ് മരീന രാജ്യത്തിന് അഭിമാനമായത്.
എഴുപതോളം രാജ്യങ്ങളാണ് ജൂലൈ ഒന്നിന് യുഎസിലെ അലമ്പാമയിൽ ആരംഭിച്ച വേൾഡ് പോലീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്, ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടിനങ്ങളിലും രണ്ടാം വർഷം സ്വർണം കരസ്ഥമാക്കുന്ന ആദ്യ വനിത കൂടിയാണ് മരീന. കഴിഞ്ഞതവണ കാനഡയിൽ നടന്ന പോലീസ് ചാമ്പ്യൻഷിപ്പിലും ഇതേ ഇനങ്ങളിൽ രണ്ട് സ്വർണം നേടിയിരുന്നു. ഇടുക്കി വാഴത്തോപ്പ് സ്വദേശി ഇത്താക്കൽ ജോർജിന്റെയും ഡെയ്സിയുടെയും മകളും, കൊമ്പയാർ കൊച്ചു കുന്നുംപുറത്ത് ടിജോ തോമസിന്റെ ഭാര്യയും ആണ് മരീന. കുട്ടിക്കാനം കെ എ പി-5 ബറ്റാലിയനിലെ ഉദ്യോഗസ്ഥയാണ് . ഭർത്താവ് റ്റിജോ ഇടുക്കി എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. വാഴത്തോപ്പ് സെൻറ് ജോർജ് സ്കൂളിലും, കാൽവരി മൗണ്ട് സ്കൂളിലും ശേഷം പാലാ അൽഫോൻസാ കോളേജിലുമായാണ് സ്പോർട്സ് ട്രെയിനിങ്ങും , പഠനവും പൂർത്തിയാക്കിയത്.പഠനസമയത്തും സംസ്ഥാന ദേശീയ മത്സരങ്ങളിൽ മെഡൽ വേട്ട നടത്തിയ താരമാണ് മരീന. വിവേക് ,സിനു ജോണി എന്നിവരാണ് നിലവിലെ പരിശീലകർ.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!