കട്ടപ്പനയിലെ സ്മൃതി നിർമ്മാണത്തിന്റെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അംബേദ്ക്കർ / അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റി നഗരസഭ ചെയർപേഴ്സൺ ,വൈസ് ചെയർമാൻ ,സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി

കട്ടപ്പനയിലെ സ്മൃതി നിർമ്മാണത്തിന്റെ അനിശ്ചിതത്വം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അംബേദ്ക്കർ / അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റി നഗരസഭ ചെയർപേഴ്സൺ ,വൈസ് ചെയർമാൻ ,സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.
2024 ജനുവരിയിലാണ് നഗരസഭ 10,45,000 രൂപ മുടക്കി അംബേദ്കർ അയ്യങ്കാളി സ്മൃതി മണ്ഡപങ്ങൾ നിർമ്മിച്ചത് .
സ്മൃതി മണ്ഡപങ്ങളുടെ ചുറ്റുമതിൽ, റൂഫിംഗ് എന്നീ പ്രവർത്തികൾക്കായി ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ ആസ്തി വികസന ഫണ്ടിൽ നിന്നും 495,000 രൂപ അനുവദിച്ചിരുന്നു.
ഈ വിഷയം നഗരസഭാ കൗൺസിലേക്ക് അജണ്ട സെക്രട്ടറി നൽകുകയും കൗൺസിൽ സ്റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
സ്റ്റിയറിങ് കമ്മിറ്റി നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ എസ്റ്റിമേറ്റ് എടുക്കുന്നതിനും മറ്റു ക്രമീകരണങ്ങളുമായി ചുമതലപ്പെടുത്തി.
എക്സിക്യൂട്ടീവ് എഞ്ചിനീയർ നഗരസഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുന്ന സമയത്ത് പ്രവർത്തിയുടെ എസ്റ്റിമേറ്റ് – ടി എസ് ഓ വാങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഈ ഫണ്ട് അട്ടിമറിക്കാനുള്ള നിലപാടിൽ നിന്നും അധിക അധികൃതമെന്നും കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രശാന്ത് രാജു ,രക്ഷാധികാരി ബിനു കേശവൻ, എ കെ സി എച്ച് എം എസ് ജില്ലാ സെക്രട്ടറി ശശി വിഎസ്, കേശവൻ , കെപിഎംഎസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് രാജു AK, സി എസ് ഡി എസ് സംസ്ഥാന കമ്മിറ്റി അംഗം മോബിൻ ജോണി, കെ എസ് എസ് ജില്ലാ സെക്രട്ടറി കെ ആർ രാജൻ ,രാജു ആഞ്ഞിലിത്തോപ്പിൽ , രാജൻ പി കെ , രാജീവ് രാജു ,സുരേഷ് മുഴിയാങ്കൽ ,ബിജു പൂവത്താനി, സുജോ തന്നികുഴി , സിന്ധു സാബു ,തങ്കമ്മ രാജു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനങ്ങൾ നൽകിയത്.













































































