San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സന്നിധാനത്ത് ശൗചാലയങ്ങളുടെ പരിപാലനം നിരീക്ഷിക്കാൻ17 സൂപ്പർവൈസർമാരെ നിയോഗിച്ചു



ശൗചാലയങ്ങളും കുളിമുറികളും ഭക്തർക്ക് സൗജന്യം.മരക്കൂട്ടം മുതൽ സന്നിധാനം വരെയും സന്നിധാനത്തുമുള്ള ശൗചാലയങ്ങളുടെ പരിപാലനവും വൃത്തിയാക്കലും നിരീക്ഷിക്കുന്നതിന് 17 സൂപ്പർവൈസർമാരെ നിയോഗിച്ച് ദേവസ്വം ബോർഡ്. മണ്ഡലകാലത്തിന്റെ മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് എടുത്ത തീരുമാനപ്രകാരം സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലെ എല്ലാ ശൗചാലയങ്ങളും കുളിമുറികളും ഭക്തർക്ക് പൂർണ്ണമായും സൗജന്യമാക്കിയിരുന്നു. 

ദേവസ്വം ബോർഡ് നിയോഗിച്ച താൽക്കാലിക ജീവനക്കാരെയാണ് ഇവിടെ ശുചീകരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.നിലവിൽ ദേവസ്വം ബോർഡാണ് തൊഴിലാളികൾക്ക് വേതനവും നൽകുന്നത്. സന്നിധാനത്ത് 1125 ശൗചാലയങ്ങൾ ല്ഭ്യമാക്കിയിട്ടുണ്ട്.സന്നിധാനം വലിയ പന്തലിന്റെ വലതുഭാഗത്തായി 160 എണ്ണം ഒരുക്കിയിട്ടുണ്ട്. പുരുഷൻമാർക്ക് 80 ഉം സ്ത്രീകൾക്കുമുള്ള 80 ഉം ടോയ്ലറ്റ് സൗകര്യം ഉണ്ട്. സന്നിധാനത്തെ ടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കാനായി 147 ജീവനക്കാരെ മൂന്ന് ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ ക്ലീനിങ്‌ലോഷനും സോപ്പും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം അന്നദാന മണ്ഡപത്തിന് സമീപത്തെ ടോയ്ലറ്റ് ബ്ലോക്ക് കരാറുകാർക്ക് നൽകിയിരുന്നു. ഇത്തവണ ഇതും ഭക്തർക്ക് സൗജന്യമാക്കിയിട്ടുണ്ടെന്ന്  മരാമത്ത് ശബരിമല സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ ജി.മനോജ് കുമാർ അറിയിച്ചു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button