Idukki വാര്‍ത്തകള്‍
കരിമണ്ണൂരിൽ 4 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സമിയുൾ (35) ന്റെ കൈവശം 2.00 കിലോഗ്രാം ഉണക്ക ഗഞ്ചാവും മിന്റു സെക് (25) കൈവശം 2.00 കിലോഗ്രാം ഉണക്ക ഗഞ്ചാവും വിൽപ്പനക്കായി സൂക്ഷിച്ചു വെച്ചിരുന്നത് കണ്ടെത്തിയതിന് തുടർന്ന് കരിമണ്ണൂർ പോലീസ് ഇൻസ്പെക്ടർ വിഷ്ണുകുമാർ വി സി-യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നവാസ് ടി എസ്, സിവിൽ പോലീസ് ഓഫീസർ നൗഫൽ, ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ്) എന്നിവർ അടങ്ങിയ പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു













































































