Idukki വാര്‍ത്തകള്‍
പെരുവന്താനം കൊങ്ങാട് നിവാസികളും പുലി പേടിയിൽ

കഴിഞ്ഞ ദിവസം പ്രദേശവാസിയായ മുണ്ടത്താനം ഫിലിപ്പിന്റെ അടി നെ അജ്ഞാത ജീവികടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. വിടിനോട് ചേർന്നു കെട്ടി ഇട്ടിരുന്ന അടിനെയാണ് അക്രമിച്ച് ശരിര ഭാഗം ഭക്ഷിച്ച നിലയിൽ കണ്ടത്. നാട്ടുകാര വനം അധിക്യതരെ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി പരിശോധന നടത്തി. യാത്ര ക്ലേശം രൂക്ഷമായ ഗ്രാമമാണ് കൊങ്ങാട് . പുലിയാണന്ന് നിഗമ മനത്തിൽ അധികൃതർ വിവിധ ഭാഗങ്ങളിൽ നീരിക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപ് അമലഗിരി ഭാഗത്ത് കാട്ടാന ഇറങ്ങിയിരിന്നു. അർ ആർ ടി സംഘം എത്തി അനയെ വനത്തിലേയ്ക്ക് തുരത്തി ഓടിച്ചു. കൊങ്ങാട് പ്രദേശം പൂർണമായി കാർഷിക മേഖലയാണ് തൊട്ടടുത്ത് വന മേഖലയില്ല ഇവിടെ എങ്ങനെ വന്യ ജീവികളെത്തിയെന്ന ചോദ്യവും ബാക്കിയാണ് .









































































