നാട്ടുവാര്‍ത്തകള്‍
ശനി, ഞായര്‍ അതിശക്തമായ മഴക്ക് സാധ്യത
ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെടും. ചിലപ്പോള്‍ വൈകിട്ടോ രാത്രിയോ ആയേക്കും. ന്യൂനമര്‍ദത്തിനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ മേഖലയിലെ ആകാശത്ത് കാണാം. കേരളത്തില്‍ ഇടവിട്ട് പെയ്യുന്ന മഴ നാളെ മുതല്‍ കൂറച്ചൂടെ സജീവമാകും.
ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും കേരളത്തില്‍ കനത്ത മഴയുടെ ദിവസമാകും. പേടിപ്പെടുത്തുന്ന രീതിയില്‍ മഴ പെയ്‌തേക്കാം. ന്യൂനമര്‍ദം ഏറെ നേരം കടലില്‍ തുടരാതെ കരകയറും. ചൊവ്വാഴ്ചയോടെ മധ്യ ഇന്ത്യയിലെത്തും. കേരളത്തില്‍ മഴ കുറയുകയും ചെയ്യും.