Idukki വാര്‍ത്തകള്‍
ലഹരി വിരുദ്ധ സന്ദേശവുമായി തൊടുപുഴ പ്രതീക്ഷാ ഭവൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ തൊടുപുഴ പോലീസ് സ്റ്റേഷൻ സന്ദർശനം നടത്തി

മദർ സുപ്പീരിയർ സിസ്റ്റർ മേരി ജോൺ, സിസ്റ്റർ ഹണി വി ഫ്രാൻസിസ് (പ്രിൻസിപ്പൽ), ജിജിൽ ടോം (പിടിഎ പ്രസിഡന്റ് ) എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാഫുകളോടൊപ്പം അമ്പതോളം ഭിന്നശേഷിക്കാരായ കുട്ടികൾ തൊടുപുഴ പോലീസ് സ്റ്റേഷൻ സന്ദർശനം നടത്തി. ലഹരിവിരുദ്ധ സന്ദേശ പ്ലക്കാർഡുകൾ ഉയർത്തിയതോടൊപ്പം കുട്ടികൾ ലഹരിക്കെതിരെ സന്ദേശം നൽകുന്ന ടാബ്ലോ അവതരിപ്പിക്കുകയും ചെയ്തു. തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാബു പി കെ- യുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു













































































