കട്ടപ്പന വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു

കട്ടപ്പന വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. കട്ടപ്പന കൃഷി ഓഫീസർ ആഗ്നസ് ജോസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന വള്ളക്കടവ് സ്നേഹ സദൻ സ്പെഷ്യൽ സ്കൂളിൽ വർഷങ്ങളായി പച്ചക്കറി കൃഷിയിൽ 100 മേനി വിളവാണ് ലഭിക്കുന്നത്. 2023 മുതൽ സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ വിവിധ അവാർഡുകളും സ്കൂളിന് ലഭിച്ചു.
കുട്ടികളുടെയും അദ്യാപകരുടെയും കഠിനാദ്വാനത്തിന്റെ ഫലമായാ വിളഞ്ഞ കോളിഫ്ലവറിന്റെ വിളവെടുപ്പാണ് നടന്നത്. പോളി ഹൗസിലും പുറത്തുമായി 100%ജൈവ കൃഷിയാണ് ഇവിടെ നടക്കുന്നത്. പഠനത്തോടൊപ്പം കൃഷി രീതികളും കുട്ടികളെ പഠിപ്പിക്കുന്നതോടെ വളരെ ആവേശത്തോടെയാണ് ഇവരും പങ്കാളികളാകുന്നത്.
കൂൺ, ബീൻസ്, പയർ, പാവൽ, കോളിഫ്ലവർ , ക്യാബേജ്, ബ്രോക്കോളി, വഴുതന,കത്രിക, വിവിധ ഇനം ചീരകൾ, പച്ചമുളക്, തക്കാളി, ബീറ്റ്റൂട്ട്, റെഡ് ലേഡി പപ്പായ തുടങ്ങിയ കൃഷികളാണ്
ഇവിടെ നടന്നു വരുന്നത്. ഇന്ന് യുവക്കാൾവരെ Al യുഗത്തിലേക്ക് മാറുമ്പോഴാണ് സ്നേഹസദൻ സ്പെഷൽ സ്കൂളിലെ കുട്ടികൾ മണ്ണിൽ പൊന്ന് വിളയിക്കുന്നത്.













































































