Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കേരളത്തിലെ കോവിഡ് വ്യാപനം ; പ്രതിദിന രോഗികളുടെ എണ്ണം 40,000 കടക്കുമെന്ന് മുന്നറിയിപ്പ്



തിരുവനന്തപുരം: കേരളത്തിലെ കോവിഡ്​ വ്യാപനം കുറച്ച്‌​ ആഴ്ചകള്‍ കൂടി തുടരുമെന്ന്​ മുന്നറിയിപ്പ്​. ഓണത്തിനോട്​ അനുബന്ധിച്ച്‌​ നല്‍കിയ ഇളവുകളാണ്​ നിലവിലുള്ള കോവിഡ്​ വ്യാപനത്തിന്​ കാരണമെന്നും വിദഗ്​ധര്‍ പറയുന്നു.
നിലവില്‍ കോവിഡ്​ വ്യാപനം പ്രതീക്ഷിച്ചതാണ്​. ഓണത്തിന്​ ശേഷം രോഗികളുടെ എണ്ണം ഉയരുമെന്ന്​ അറിയാമായിരുന്നുവെന്ന്​ ഐ.എം.എയുടെ സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ.സുല്‍ഫി നൂഹ്​ പറഞ്ഞു.


എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറവാണ്​. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആരോഗ്യമേഖല സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഓണാഘോഷത്തിന്​ പിന്നാലെ സംസ്ഥാനത്ത്​ കോവിഡ്​ വ്യാപനമുണ്ടായിരുന്നു. അതേ രീതിയില്‍ തന്നെയാണ്​ ഇത്തവണയും കാര്യങ്ങള്‍ മുന്നോട്ട്​ പോകുന്നതെന്ന്​ ആരോഗ്യവിദഗ്​ധന്‍ ഡോ.രാജീവ്​ ജയദേവന്‍ പറഞ്ഞു.
സംസ്ഥാനത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 40,000 വരെ ഉയരാമെന്നാണ്​ ആരോഗ്യവിദഗ്​ധരുടെ മുന്നറിയിപ്പ്​.

എങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണം ഉയര്‍ന്നാല്‍ മാത്രമേ വലിയ രീതിയിലുള്ള ആശങ്കക്ക്​ സാധ്യതയു​ള്ളുവെന്നും വിദഗ്​ധര്‍ വ്യക്​തമാക്കുന്നു. കോവിഡ്​ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പരിശോധനയും വാക്​സിനേഷനും വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം 30,000ത്തിലധികം പേര്‍ക്കാണ്​ കേരളത്തില്‍ കോവിഡ്​ സ്ഥിരീകരിച്ചത്​. രാജ്യത്തെ കോവിഡ്​ രോഗികളില്‍ ഭൂരിപക്ഷവും നിലവില്‍ കേരളത്തിലാണ്​. നേരത്തെ ഐ.സി.എം.ആര്‍ നടത്തിയ സിറോ സര്‍വേയില്‍ കേരളത്തില്‍ 44 ശതമാനം പേരില്‍ മാത്രമാണ്​ കോവിഡ്​ ആന്‍റിബോഡി കണ്ടെത്തിയത്​. ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തിനും ഇനിയും കോവിഡ്​ വരാനുള്ള സാധ്യതയുണ്ടെന്നാണ്​ ഇത്​ തെളിയിക്കുന്നത്​.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!