Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തേര്‍ഡ് ക്യാമ്പ് ഗവ. എല്‍.പി സ്‌കൂളിന് പുതിയ ഓഡിറ്റോറിയം: നിര്‍മ്മാണ ഉദ്ഘാടനം നടത്തി



തേര്‍ഡ് ക്യാമ്പ് ഗവ.എല്‍.പി സ്‌കൂളിന് പുതിയതായി അനുവദിച്ച ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ രംഗങ്ങളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ്  മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുള്ളതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് എം.എം മണി എം.എല്‍.എ പറഞ്ഞു. നാടിന്റെ വികസനത്തിന് രാഷ്ട്രിയത്തിന് അതീതമായി ജനപ്രതിനിധികള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും എം.എല്‍.എ പറഞ്ഞു.  ജില്ലയുടെ വികസനത്തിന് ഫലപ്രദമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി എന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും തന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോസ് തെക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സരിതാ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.

എം.എം. മണി എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. സ്‌കൂളില്‍ വാഹനം വാങ്ങുന്നതിന് 25 ലക്ഷം രൂപയും എം.എല്‍.എ നേരത്തെ അനുവദിച്ചിരുന്നു.

സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ ത്രിതല പഞ്ചായത്തംഗങ്ങളായ  ആനന്ദ് സി.വി, ഷിനി സന്തോഷ്, പി.റ്റി ഷിഹാബ്, സതി അനില്‍കുമാര്‍, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളായ രമേശ് കൃഷ്ണന്‍, കെ.സി സോമന്‍, ജോയി വര്‍ഗീസ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ മോളമ്മ സുരേന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് എം. ജെ ഫിലിപ്പോസ്, ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് ഷിജിനാമോള്‍ പി.എം എന്നിവര്‍ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!