അന്താരാഷ്ട്ര മയക്ക്മരുന്ന് വിരുദ്ധ ദിനാചരണം ജില്ലാ തല ഉദ്ഘാടനം നാളെ കട്ടപ്പന സെൻ്റ് ജോർജ് പാരീഷ് ഹാളിൽ

അന്താരാഷ്ട്ര മയക്ക്മരുന്ന് വിരുദ്ധ ദിനാചരണം ജില്ലാ തല ഉദ്ഘാടനം നാളെ കട്ടപ്പന സെൻ്റ് ജോർജ് പാരീഷ് ഹാളിൽ
കേരള എക്സൈസ് വകുപ്പ് – വിമുക്തി മിഷൻ ഇടുക്കി എക്സൈസ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം – 2025 ൻ്റെ ജില്ലാതല ഉദ്ഘാടനം 2025 ജൂൺ 26 ാംതീയതി രാവിലെ 10.30 ന്കട്ടപ്പന സെൻറ് ജോർജ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു.
എക്സൈസ് ഇടുക്കി ഡെപ്യൂട്ടി
കമ്മീഷണർ സുരേഷ് കെ. എസ് അദ്ധ്യക്ഷനായിരിക്കും.
നഗരസഭ ചെയർപേഴ്സൺ ബീന റ്റോമി മുഖ്യപ്രഭാഷണം നടത്തും.
വിമുക്തി മാനേജർ ലാലു പി.ആർ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി കൊടുക്കും.
സ്കൂൾ മാനേജർ ഫാദർ ജോസ് മംഗലത്ത് ലഹരി വിരുദ്ധ സന്ദേശം നൽകും.
നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ പി.കെ സുരേഷ്, കട്ടപ്പന എക്സൈസ് ഇൻസ്പെക്ടർ അതുൽ ലോനൽ , സ്കൂൾ പ്രിൻസിപ്പാൾ കെ.സി മാണി, ഹെഡ്മാസ്റ്റർമാരായ ബിജു മോൻ ജോസഫ്, ദീപു ജേക്കബ്ബ് , പിറ്റിഎ പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ, പി.സി ഫിലിപ്പ്, ഡിജോ ദാസ് എന്നിവർ സംസാരിക്കും.
പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബും റാലിയും നടക്കും.









































































