സ്വാമിവിവേകാനന്ദൻ യുവ പ്രതിഭാ പുരസ്ക്കാരം

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024 -ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു. വ്യക്തിഗത പുരസ്ക്കാരത്തിനായി അതത് മേഖലകളിലെ 18-നും 40-നും മധ്യേ
പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്.
സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്‍റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 9 പേർക്കാണ് പുരസ്ക്കാരങ്ങള്‍ നല്‍കുന്നത്. പുരസ്ക്കാരത്തിനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. പുരസ്ക്കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക്
50,000/-രൂപയും പ്രശസ്തി പത്രവും നല്‍കുന്നു.
കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവാ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000/-രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000/- രൂപയും, പ്രശസ്തി പത്രവും, പുരസ്കാരവും നല്‍കുന്നതാണ്.
അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 15
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അപേക്ഷ ഫോറവും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ വെബ് സൈറ്റിലും ലഭ്യമാണ്
www.ksywb.kerala.gov.in വിശദ വിവരങ്ങൾക്ക് ജില്ലാ യുവജന കേന്ദ്രം, പുളിമൂട്ടിൽ ഷോപ്പിംഗ് കോംപ്ലക്സ്, തൊടുപുഴ 9895183934 എന്ന വിലാസത്തിൽ ബന്ധപ്പെടുക.









































































