അസോസിയേഷൻ ഓഫ് കോമേഴ്‌സ് ടീച്ചേർസ് (ആക്ട് ) ഇടുക്കിയും പ്രൊഫഷണൽ സി.എ, എ.സി.സി.എ, സി.എം.എ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയ ഐ ക്യാമ്സ് (icams )തൊടുപുഴ അക്കാദമിയുമായി ചേർന്ന്, ഇടുക്കി ജില്ലയിൽ കോമേഴ്‌സ് സ്ട്രീമിൽ ഉന്നതവിജയം നേടിയ (ഫുൾ എ പ്ലസ് ) നേടിയ കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു.

കട്ടപ്പന സെന്റ്. ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന അനുമോദന സമ്മേളനം ബഹു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ചിലവേറിയ വിദേശ പഠനത്തിന് പോയി ഭാരിച്ച ബാധ്യതകൾ വരുത്തി വയ്ക്കുന്ന ഈ കാലഘട്ടത്തിൽ, തദ്ദേശീയമായ മികച്ച പഠന-തൊഴിലാവസരങ്ങൾ പ്രയോജനപ്പൂയെടുത്തുവാൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. യോഗത്തിന് ആക്ട് ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ മാനേജ്മെന്റ് രംഗത്തെ പഠന സാധ്യതകളെ പറ്റി CS വിവേക്കുമാർ ക്ലാസ്സ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സിബിച്ചൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിന് പ്രോഗ്രാം കോർഡിനേറ്റർ സജിൻ സ്കറിയ സ്വാഗതവും മേഖല കൺവീനർ മാർട്ടിൻ ജോസഫ് നന്ദിയും രേഖപ്പെടുത്തി. ഐ ക്യാമ്സ് അക്കാദമി ഡയറക്ടർ അജേഷ് ഇ എസ് വിഷയവതരണം നടത്തി. അധ്യാപകരായ സിബി ജോസ്, മജ്ഞു വിൽസൺ, സിന്ധാര ജോസഫ്, നിഷ ആന്റണി, ജിൽജി ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









































































