ദുരിതാശ്വാസ നടപടികള്‍ കൈക്കൊള്ളുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തികഞ്ഞ പരാജയമാണെന്ന് ബി.ഡി.ജെ.എസ്

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയുമായി കരുണാപുരം , പാമ്പാടുംപാറ , നെടുംങ്കണ്ടം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കെടുതി അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ ദുരിതാശ്വാസ നടപടികള്‍ കൈക്കൊള്ളുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തികഞ്ഞ പരാജയമാണെന്ന് ബി.ഡി.ജെ.എസ്.
സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സനുമായ അഡ്വ:സംഗീത വിശ്വനാഥ് കുറ്റപ്പെടുത്തി.
മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും കൃത്യമായി ജാഗ്രത പുലര്‍ത്തുവാനും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ച് കല്ലാര്‍ ഡാം തുറക്കുവാനും കഴിയാതിരുന്നതാണ് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ തോതില്‍ വെള്ളം കയറുവാന്‍ ഇടയായത്.കല്ലാര്‍ ജലസംഭരണിയിലെ പല അശാസ്ത്രീയ നിര്‍മ്മാണങ്ങളും വെള്ളപ്പെൊക്കം രൂക്ഷമാകുന്നതിന് കാരണമായിട്ടുണ്ട്.
പ്രളയ സമാനമായ ദുരന്തം സംഭവിച്ചിട്ട് ഒരാഴ്ച ആകുമ്പോഴും നാശനഷ്ടങ്ങള്‍ വിലയിരുത്തുവാനോ അടിയന്തിരമായ സഹായങ്ങള്‍ എത്തിക്കുവാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.കൃഷിയും വളര്‍ത്ത് മൃഗങ്ങളും വാഹനങ്ങളും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ വലിയ നാശനഷ്ടങ്ങളാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ളത്.
പഞ്ചായത്ത് അംഗങ്ങളും സാമുദായിക സംഘടനകളുമാണ് പരിമിതമായെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.നാശനഷ്ടങ്ങള്‍ വിലയിരുത്തി ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംഗീത വിശ്വനാഥ് ആവശ്യപ്പെട്ടു.
ദുരിത ബാധിത മേഖലയില്‍ അഡ്വ:സംഗീത വിശ്വനാഥ് സന്ദര്‍ശനം നടത്തി. ബി.ഡി.ജെ.എസ്. നേതാക്കളായ
ബിനീഷ് കെ.പി. , സന്ദീപ് ഇ.യു. ,
പ്രസാദ് വിലങ്ങുപാറ , അശോകന്‍ കാരുവേലില്‍ ,
സുരേഷ് പി.സി. എന്നിവരുടെ നേതൃത്വത്തിലാണ് ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയത്









































































