Idukki വാര്‍ത്തകള്‍
പോലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; വണ്ടിപ്പെരിയാറിൽ പോലീസുകാരൻ അറസ്റ്റിൽ


പോലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ കേസിൽ പോലീസുകാരൻ അറസ്റ്റിൽ.ഇടുക്കി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ വൈശാഖാണ് പിടിയിലായത്.സ്റ്റേഷനോട് ചേർന്ന് വനിത പോലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പോലീസുകാരിക്ക് ഇയാൾ അയച്ചു നൽകിയതോടെ പരാതി നൽകുകയായിരുന്നു.