പ്രധാന വാര്‍ത്തകള്‍
ഡൽഹിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; കടകള്‍ രാത്രി 8 കഴിഞ്ഞും പ്രവർത്തിക്കാം
ന്യൂഡൽഹി∙ കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ഡൽഹി. മാർക്കറ്റുകളും കടകളും രാത്രി എട്ടുമണി കഴിഞ്ഞും പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഇളവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച മുതൽ റസ്റ്ററന്റുകൾ രാത്രി 10 മണിക്ക് ശേഷവും പ്രവർത്തിക്കാം.
‘ഇതുവരെ, ഡൽഹിയിലെ മാർക്കറ്റുകൾ രാത്രി 8 മണി വരെ മാത്രമേ തുറക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാൽ ഈ നിയന്ത്രണം പിൻവലിക്കുകയാണ്’– കേജ്‌രിവാൾ പറഞ്ഞു. സംസ്ഥാനത്ത് ശനിയാഴ്ച 19 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.03 ശതമാനമാണ്. ആകെ 430 പേരാണ് ചികിത്സയിലുള്ളത്.