പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ട്രിപ്പ് ജീപ്പ് മറിഞ്ഞ് അപകടം. കമ്പം സ്വദേശിയായ ഡ്രൈവർ മരിച്ചു


നെടുങ്കണ്ടത്ത് നിന്നും 5.30 ഓടെ ആളുകളുമായി കമ്പത്തേയ്ക്ക് പോയ ട്രിപ്പ് ജീപ്പ് കമ്പം അടിവാരത്ത് വെച്ച് മറിഞ്ഞു. സാരമായി പരിക്കേറ്റ കമ്പം സ്വദേശിയായ ഡ്രൈവർ റോഷൻ ഫാറൂഖ് ( ലോക്കൽ അത്ത-76) മരിച്ചത്. ആറോളം പേരാണ് നെടുങ്കണ്ടത്ത് നിന്നും യാത്ര തിരിച്ച ട്രിപ്പ് ജീപ്പിൽ ഉണ്ടായിരുന്ന യാത്രക്കാർ. നെടുങ്കണ്ടം സ്വദേശിയായ ഷാഹുൽ എന്ന വ്യക്തിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് അറിവ്.