Idukki വാര്‍ത്തകള്‍
ചെറുതോണി അണക്കെട്ടിലെ സൈറണ്‍ ട്രയല്‍ റണ്‍ ഇന്ന്


മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള സൈറണിന്റെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനുവേണ്ടി സൈറണിന്റെ ട്രയല്‍ റണ്‍ 22 ന് രാവിലെ 11.30 ന് നടത്തും. സൈറണുകളുടെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനു വേണ്ടിയുള്ള സാങ്കേതിക ക്ഷമതാ പരിശോധന മാത്രമാണിതെന്നും പൊതുജനങ്ങള്‍ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യരുതെന്നും ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.