കട്ടപ്പന കൃഷിഭവനുമുമ്പില്‍ കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ ഇന്ന്. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്യും


എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി 16ന് രാവിലെ 11ന് കട്ടപ്പന കൃഷിഭവനുമുമ്പില്‍ ധര്‍ണ നടത്തും. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്യും. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തങ്കച്ചന്‍ പാണാട്ടില്‍ അധ്യക്ഷനാകും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട്, കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുമൂട്ടില്‍, ഷൈനി സണ്ണി ചെറിയാന്‍, ജോസ് ആനക്കല്ലില്‍, ടോമി തെങ്ങുപള്ളില്‍, പി എസ് മേരിദാസന്‍, ലീലാമ്മ ബേബി, സജിമോള്‍ ഷാജി, ഐബിമോള്‍ രാജന്‍ എന്നിവര്‍ സംസാരിക്കും.
സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് ലോകബാങ്ക് അനുവദിച്ച 139.64 കോടി രൂപ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്കായി വകമാറ്റി ചെലവഴിച്ചു. ഇടുക്കി പാക്കേജില്‍ അനുവദിച്ച തുക ഇതുവരെ ചെലവഴിച്ചിട്ടില്ല. ജില്ലയില്‍ ഭൂപ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ ജോസ് മുത്തനാട്ട്, ജോസ് ആനക്കല്ലില്‍, തങ്കച്ചന്‍ പാണാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.