MG യൂണിവേഴ്സിറ്റി BSC മാത്തമാറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കട്ടപ്പനയുടെ മിടുക്കിയായിരിക്കുകയാണ് നൂബാ അനൂപ്


MG യൂണിവേഴ്സിറ്റി BSC മാത്തമാറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കട്ടപ്പനയുടെ മിടുക്കിയായിരിക്കുകയാണ് നൂബാ അനൂപ്. കട്ടപ്പന ഗവൺമെൻ്റ് കോളേജിലെ വിദ്യാർത്ഥിനിയാണ് നൂബാ.
ഒരു കാലത്ത് കട്ടപ്പന വെള്ളയാംകുടി സ്കൂളിൽ നിന്നും സംസ്ഥാന ദേശീയ കായിക മേളകളിൽ സ്വർണ്ണത്തിളക്കം നേടിയ വീരശ്ശേരിതറയിൽ അനൂപ് സത്യൻ്റെ മകളാണ് ഒന്നാം റാങ്ക് നേടിയ നൂബാ അനൂപ്.
കുട്ടിക്കാലം മുതൽ പഠനത്തിൽ മിടുക്കിയായ നുബാ സിവിൽ സർവ്വീസ് ആഗ്രഹത്തോടെയാണ് ഓരോ ചുവടുകളും മുന്നോട്ട് നീങ്ങിയത്.
SSLC വരെ വെള്ളയാംകുടി നിർമ്മൽ ജ്യോതി സ്കൂളിലും ഹയർ സെക്കണ്ടറി വെള്ളയാം കുടി സെൻ്റ് ജെറോംസ് കൂളിലുമാണ് പഠിച്ചത് .
തുടർ പഠനം കട്ടപ്പന ഗവൺമെൻ്റ് കോളേജിലായിരുന്നു. BSC മാത്തമാറ്റിക്സ് എടുത്തപ്പോൾ മുതൽ റാങ്ക് മുന്നിൽ കണ്ടായിരുന്നു പഠിച്ചത് എന്ന് നൂബാ പറഞ്ഞു. ഇനി മുന്നിലുള്ളത് IAS എന്ന സ്വപ്നമാണ്.
ഒരു കാലത്ത് കായിക മേഖലയിൽ സ്വർണ്ണം നേടിയിട്ടും ഉയരങ്ങളിൽ എത്താൻ സാധിക്കാതെ വന്നതോടെ അനുപ് കട്ടപ്പനയിൽ ബൈക്കിൽ ചായ വിറ്റാണ് കുടുംബം പുലർത്തുന്നത്.
തൻ്റ് കഷ്ടപാടിന് ഫലം ലഭിച്ചതിൻ്റ് സന്തോഷത്തിലാണ് അനൂപും കുടുംബവും. വെള്ളയാംകുടി സെൻ്റ് ജെറോംസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നിയയും ആറാം ക്ലാസുകാരൻ നകുലനും നൂബായുടെ സഹോദരങ്ങളാണ്.