ഭിന്നശേഷിക്കാരിയായ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53-കാരന് 12 വർഷം കഠിന തടവും, ട്രിപ്പിൾ ജീവപര്യന്തം തടവും 5,35,000/- രൂപ പിഴയും ശിക്ഷ


ഇടുക്കി കൊന്നതടി വില്ലേജിൽ ഇഞ്ചപാതൽ, നെല്ലിക്കുന്നേൽ വീട്ടിൽ കുമാർ എന്ന് വിളിക്കുന്ന ലെനിൻ കുമാർ(53)-നെ ആണ് ബഹുമാനപ്പെട്ട ഇടുക്കി അതിവേഗ കോടതി ജഡ്ജ് ശ്രീമതി. ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം.ശാരീരിക അസ്വസ്ഥത മൂലം ആശുപത്രിയിൽ എത്തിയ കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോൾ ആണ് കുട്ടി ഗർഭിണി ആണ് എന്ന് അറിയുന്നത്. ഉടനെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവിധ വകുപ്പുകളിൽ 12 വർഷം കഠിന തടവും, പ്രതി മരണം വരെ ജയിലിൽ കഴിയണം എന്നും കോടതി പ്രത്യേകം വ്യക്തമാക്കി. പിഴ ഒടുക്കുന്ന പക്ഷം ആയത് പെൺകുട്ടിക്കു നൽകുവാനും അല്ലാത്ത പക്ഷം മൂന്നര വർഷം അധിക തടവ് അനുഭവിക്കണമെന്നും, കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതൊരിറ്റിയോടും കോടതി ശുപാർശ ചെയ്തു. വെള്ളത്തൂവൽ പോലീസ് രജിസ്റ്റർ ചെയ്ത് കേസില്‍ അന്നത്തെ പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന കുമാർ ആർ ആയിരുന്നു അന്വേഷണം നടത്തിയിരുന്നത്. ലൈസൺ ഓഫീസർ ആശ പി കെ പ്രൊസീക്യൂഷൻ നടപടികളിൽ സഹായിച്ചു. പ്രൊസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ.ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.