ഹോളി ക്രോസ് കോളേജിൽ 2024 അധ്യയന വർഷത്തെ ആഡ് ഓൺ കോഴ്സുകൾ ആരംഭിച്ചു


ഈ അധ്യയന വർഷത്തെ ആഡ് ഓൺ കോഴ്സുകളുടെ ഉദ്ഘാടനം കോളേജ് മുൻ പ്രിൻസിപ്പൽ Fr. പോപ്‌സൺ വർഗീസ്സ് നിർവഹിച്ചു…പ്രിൻസിപ്പാൾ ഇൻ ചാർജ് വിനീത കെഎസ് അധ്യക്ഷത വഹിച്ച യോഗത്തിന് കോളേജ് മാനേജർ എംകെ സ്കറിയ സ്വാഗതം ആശംസിച്ചു…കോളേജ് ഡയറക്ടർ അഡ്വ.ഡോണി പീറ്റർ സ്കറിയ ആശംസകൾ അർപിച്ചു സംസാരിച്ചു.
ലൊജിസ്റ്റിക്‌സ് ,ഏവിയേഷൻ, സപ്ലൈ ചെയിൻ മാനേജ്മെൻ്റ് കോഴ്സുകളാണ് ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്കായി നൽകുന്നത്..ഡിഗ്രി കോഴ്സുകൾക്ക് ഒപ്പം കോളേജിലെ വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യമായാണ് സർട്ടിഫിക്കേഷൻ കോഴ്സുകൾ നൽകുന്നത്.
ആദ്യഘട്ടത്തിൽ AI – Robotics ക്ലാസുകളും നൽകിയിരുന്നു.
2025 – 26 അധ്യയന വർഷം കോളജിൽ അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് ഈ വർഷം മുതൽ ACCA ഉൾപെടെ 27 ഓളം കോഴ്സുകൾ ആഡ് ഓൺ ആയി നൽകുന്നതാണ്..
കോളേജിലെ എല്ലാ ഡിഗ്രി ,പിജി കോഴ്സുകളിലേക്കും ഉള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കായി 9446982769,9562600011 എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യാവുന്നതാണ്…
.