Idukki വാര്‍ത്തകള്‍
ഇടുക്കിയിൽ വീണ്ടും ഒന്നാമതായി ഓസ്സാനം സ്കൂൾ


ഈ കഴിഞ്ഞ എസ്എസ്എൽസി റിസൾട്ട് വന്നപ്പോൾ കഴിഞ്ഞവർഷത്തെ പോലെ തന്നെ ഇടുക്കിയിൽ വീണ്ടും ഒന്നാമതായി കട്ടപ്പന ഓസ്സനം സ്കൂൾ. 138 പേർ പരീക്ഷ എഴുതിയപ്പോൾ 100% വിജയത്തോടെയും 47 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് മേടിച്ചും സ്കൂളിന് അഭിമാനമായി. 13 കുട്ടികൾ 9 വിഷയങ്ങൾക്ക് എപ്ലസ് നേടി. ഉന്നത വിജയത്തോടെ സ്കൂളിനും നാടിനും അഭിമാനമായ വിദ്യാർഥികളെ അധ്യാപകരും, മാനേജ്മെന്റും, പിടിഎ യും അഭിനന്ദിച്ചു.