Idukki വാര്‍ത്തകള്‍
തൊടുപുഴയിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ കഞ്ചാവ് വേട്ട


എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത്കുമാർ.T യുടെ നേതൃത്വത്തിൽ തൊടുപുഴ KSRTC ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് 2.065 കിലോഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടി.കൊല്ലം സ്വദേശിയായ തൗഫീഖ് എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്.പ്രതിയിൽ നിന്നും പിടികൂടിയ കഞ്ചാവിന്റെ ഉറവിടത്തെപ്പറ്റിയും വിതരണത്തെപ്പറ്റിയും അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. തുടർന്നും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്. സുരേഷ് അറിയിച്ചു.പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി ജെയിംസ്, പ്രിവേന്റീവ് ഓഫീസർമാരായ സിജുമോൻ. കെ.എൻ, ജലീൽ. പി. എം, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, അനൂപ്. പി. ജോസഫ്, അജിത്. T. J, ഡ്രൈവർ ശശി. പി. കെ എന്നിവരും പങ്കെടുത്തു.