നാട്ടുവാര്‍ത്തകള്‍
ബാങ്ക് ഇടപാടുകൾ രണ്ട് ദിവസം കൂടി, അത് കഴിഞ്ഞാൽ തുടർച്ചയായി അവധി
അടിയന്തര ബാങ്ക് ഇടപാടുകള്‍ ഉണ്ടെങ്കില്‍ വേഗം പൂര്‍ത്തിയാക്കണം. അത്യാവശ്യ ബാങ്ക് ഇടപാടുകള്‍ക്ക് ഇനി രണ്ട് ദിവസങ്ങള്‍ കൂടി. അതിനുശേഷം തുടര്‍ച്ചയായ ദിവസങ്ങള്‍ ബാങ്ക് അവധിയായിരിക്കും. ഓഗസ്റ്റ് 16 (ഇന്ന്), ഓഗസ്റ്റ് 17, 18 (ചൊവ്വ, ബുധന്‍) എന്നീ ദിവസങ്ങള്‍ മാത്രമേ ഈ ആഴ്ച ബാങ്കുകള്‍ പ്രവൃത്തിക്കൂ. ഓഗസ്റ്റ് 19 മുതല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 19 : മുഹറം
ഓഗസ്റ്റ് 20 : മുഹറം/ഒന്നാം ഓണം
ഓഗസ്റ്റ് 21 : തിരുവോണം
ഓഗസ്റ്റ് 22: ഞായര്‍, മൂന്നാം ഓണം