Idukki വാര്‍ത്തകള്‍
നന്തൻകോട് കൂട്ടക്കൊലപാതകം; വിധി ഈ മാസം 8ന്


നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകത്തിന്റെ വിധി ഈ മാസം 8 ന്. നന്തൻകോടുള്ള വീട്ടിൽ മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ പ്രതി കേഡൽ ജീൻസൺ രാജ കൊലപ്പെടുത്തി എന്നതാണ് കേസ്.
2017 ഏപ്രിൽ 9നു പുലർച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ മകൻ കേഡൽ ജീൻസൺ രാജയെ ദിവസങ്ങൾക്കകം പൊലീസ് പിടികൂടി. അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.
സാത്താൻ ആരാധനയുടെ ഭാഗമായാണ് താൻ കൊലപാതകം നടത്തിയതെന്നും മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.