നാട്ടുവാര്‍ത്തകള്‍
ദുരിതമീ യാത്ര… റോഡുകൾ തകർന്ന് യാത്ര നരകതുല്യം;കട്ടപ്പനയിൽ വാഴ നാട്ടു പ്രേതിഷേധം
കട്ടപ്പന: മഴക്കാലം ശക്തമായതോടെ നഗരത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടെ തകർന്ന് നഗരവാസികളുടെ യാത്ര നരകതുല്യമായിട്ടും ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതരും ജനപ്രതിനിധികളും ഇതൊന്നും കണ്ട മട്ടില്ല.
മിക്ക റോഡുകളിലും അപകടക്കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. ഒരു കുഴിയിൽനിന്ന് അടുത്ത കുഴിയിലേക്ക് ചാടിയുള്ള യാത്ര തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനിടെ പൊതുമരാമത്ത് അധികൃതർ ഇടയ്ക്ക് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യകൾ പ്രയോഗിക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ ദുരിതത്തിനു കുറവില്ല.