വിഷ ചികിത്സ രംഗത്ത് ശ്രദ്ധേയയാവുകയാണ് സിസ്റ്റർ ഗ്രേയ്സ്


വിഷ ചികിത്സ രംഗത്ത് ശ്രദ്ധേയയാവുകയാണ് സിസ്റ്റർ ഗ്രേയ്സ്. 25 വർഷമായി 100 കണക്കിന് രോഗികളാണ് സിസ്റ്ററിൻ്റെ ശുശ്രൂഷയിലൂടെ സുഖപ്പെട്ടത്.
കാഞ്ചിയാർ പേഴുംങ്കണ്ടം നസറത്ത് സിസ്റ്റേഴ്സ് കോൺവെൻ്റിലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്.
തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയാൽ സ്ഥാപിതമായ നസറത്ത് സിസ്റ്റേഴ്സ് സഭാംഗമാണ് സിസ്റ്റർ ഗ്രേയ്സ്. തൻ്റെ പിതാവിൽ നിന്ന് പാരമ്പര്യമായി കൈമാറി കിട്ടിയ നാട്ടു ചികിത്സയാണ് സിസ്റ്റർ ഗ്രേയ്സ് ചെയ്തു വരുന്നത്.
നസറത്ത് സിസ്റ്റേഴ്സിൻ്റ് നേതൃത്വത്തിൽ കാസർഗോഡ് ഉള്ള വിഷ ചികിത്സ കേന്ദ്രത്തിൽ ആയിരുന്നു സിസ്റ്റർ ശുശ്രുഷ ചെയ്ത് വന്നിരുന്നത്. ഇപ്പോൾ ഒരു വർഷമായി കാഞ്ചിയാർ പേഴുംങ്കണ്ടം കോൺവെൻ്റിലാണ് സിസ്റ്ററിൻ്റ് സേവനം ലഭിക്കുന്നത്.
എട്ടുകാലി, തേൾ, പഴുതാര തുടങ്ങി ഏതു തരത്തിലുള്ള ജീവികളുടെ വിഷം ശരീരത്തിൽ ഏറ്റാലും സിസ്റ്റർ ഗേയ്സിൻ്റ് കല്ല് ചികിത്സയിലൂടെ സൂഖകരമാകും.
ഹൃദയമിടുപ്പ് നോക്കി കൈ – കാൽമുട്ടിന് താഴെയാണ് കല്ല് വയ്ക്കുന്നത്.
പച്ചമരുന്നുകൾ ചേർത്ത് നിർമ്മിച്ചെടുക്കുന്ന കല്ല് ഉപയോഗിച്ചാണ് വിഷ ചികിത്സ നൽകുന്നത്. ഒരുകല്ലിന് ഏകദേശം 500 രൂപായോളം ചിലവ് വരും.
ഉപയോഗിച്ച കല്ല് പാലിൽ ശുചികരിച്ചാണ് വീണ്ടും ഉപയോഗിക്കുന്നത്.
വിഷ ചികിത്സ കൂടാതെ മൈഗ്രയിൻ, അസിഡിറ്റി, സോറിയാസിസ്, വയറു സമ്മന്തമായ മറ്റ് രോഗങ്ങൾ തുടങ്ങിയവക്കെല്ലാം സിസ്റ്റർ ഗ്രേയ്സ് മരുന്ന് നൽകാറുണ്ട്.
സിസ്റ്റർ ഗ്രേയ്സിൻ്റെ കാൽ നൂറ്റാണ്ടിൻ്റെ ചികിത്സ കൊണ്ട് 100 കണക്കിന് രോഗികളാണ് സൗഖ്യം പ്രാപിച്ചത്.
കൂടുതൽ വിവരങ്ങൾക്ക്
സിസ്റ്റർ ഗ്രേയ്സ്
ഫോൺ: 9497783918