Idukki വാര്‍ത്തകള്‍
കാഞ്ചിയാർ അഞ്ചുരുളി അംഗൻവാടിയിൽ വെച്ച് മാതൃശിശു വികസന വകുപ്പ്, ICDS കട്ടപ്പന, കുടുംബാരോഗ്യ കേന്ദ്രം കാഞ്ചിയാർ എന്നിവയുടെ നേതൃത്വത്തിൽ പോഷൻ പക്വട 2025 പ്രോഗ്രാം സംഘടിപ്പിച്ചു


കാഞ്ചിയാർ അഞ്ചുരുളി അംഗൻവാടിയിൽ വെച്ച് മാതൃശിശു വികസന വകുപ്പ്,ICDS കട്ടപ്പന, കുടുംബാരോഗ്യ കേന്ദ്രം കാഞ്ചിയാർ എന്നിവയുടെ നേതൃത്വത്തിൽ പോഷൻ പക്വട 2025 പ്രോഗ്രാം സംഘടിപ്പിച്ചു.
പ്രോഗ്രാമിനോടനുബന്ധിച്ച് അഞ്ചുരുളി ട്രൈബൽ സെറ്റിൽമെൻ്റ് ഏരിയായിലെ പോഷകാഹാര കുറവുള്ള കുട്ടികളെ കണ്ടു പിടിക്കുന്നതിൻ്റെ ഭാഗമായി SAM-MAM കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും രക്ഷകർത്താക്കൾക്ക് ബോധവൽക്കരണക്ലാസ്സും സംഘടിപ്പിച്ചു .
ICDS സൂപ്പർവൈസർ സ്നേഹ സേവിയർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ ഉദ്ഘാടനം ചെയ്തു. JPHN ബീൻസി ജേക്കബ് ക്ലാസ്സ് നയിച്ചു. JHI മാരായ അനീഷ് ജോസഫ്, നിഖിത ,MLSP നിത്യ ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും സ്ക്രീനിംഗിന് നേതൃത്വം നൽകുകയും ചെയ്തു. ആശ – അംഗൻവാടി പ്രവർത്തകർ എന്നിവർ സ്ക്രീനിംഗ് പരിപാടിയിൽ പങ്കെടുത്തു.