അരുവിത്തുറ പള്ളിയിൽ വിശുദ്ധ വാരാചരണം


ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്കും വല്യച്ചൻ മലയിലേക്കും തീർഥാടകരുടെ തിരക്ക് തുടരുന്നു. അൻപത് നോമ്പിന്റെ വ്യത ശുദ്ധയോടും പ്രാർത്ഥനയോടും വിശ്വാസികൾ വിശുദ്ധ വാരാചരണം
തിരുക്കർമ്മങ്ങളിലും കുരിശിന്റെ വഴിയിലും പങ്കു ചേരും. ഒറ്റയ്ക്കും കൂട്ടമായി എത്തി അരുവിത്തുറ പള്ളിയിൽ പ്രാർത്ഥിച്ചു ശേഷമാണ് വല്യച്ചൻ മലകയറുന്നത്.
അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നാളെ, ഏപ്രിൽ 17, വ്യാഴാഴ്ച രാവിലെ 7ന് പെസഹാ തിരുക്കർമ്മങ്ങൾ, വി. കുർബാന, കാൽകഴുകൽ ശുശ്രൂഷ, ആരാധന. ദുഃഖവെള്ളിയാഴ്ചയായ 18 ന് രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ, സന്ദേശം, 8.30ന് വല്യച്ചൻമല അടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണം, തുടർന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി, 10ന് പിഡാനുഭവ സന്ദേശം. രാവിലെ ഏഴു മുതൽ നേർച്ചക്കഞ്ഞി വിതരണമുണ്ടായിരിക്കുന്നതാണ്.
19ന് രാവിലെ 7മണിക്ക് ദുഃഖശനി തിരുക്കർമ്മങ്ങൾ, പുത്തൻതീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്. 20ന് വെളുപ്പിന് 3ന് വി. കുർബാന, ഉയർപ്പ് തിരുക്കർമ്മങ്ങൾ. തുടർന്ന് 5.30നും 6.45നും 8നും 9.30നും 11.30നും വി. കുർബാന.
*_ദുഃഖ വെള്ളി പാർക്കിങ് ക്രമീകരണം_*
ദുഃഖ വെള്ളിയാഴ്ച വല്യച്ചൻ വല്യച്ചൻമല കയറാൻ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പളളി മൈതാനം, സെൻ്റ് ജോർജ് ഹൈസ്കൂൾ/ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, സെന്റ് ജോർജ്ജ് കോളേജ് ഭാഗം എന്നിവിടങ്ങളിൽ സൗകര്യം ലഭ്യമാണ്. വലിയ വാഹനങ്ങൾ പള്ളിയുടെ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്യേണ്ടതാണ്.
അരുവിത്തുറ പള്ളിയുടെ ഭാഗത്ത് നിന്നും കോളേജ് പടിക്കലിൽ നിന്നും വരുന്ന വാഹനങ്ങൾ പള്ളിയുടെ മുൻപിലൂടെ എത്തി ബ്ലോക്ക് ജംക്ഷനിൽ ആളെ ഇറക്കി സ്കൂൾ മൈതാനത്തും അമ്പാറ നിരപ്പേൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ യാത്രക്കാരെ ഇറക്കി കൊണ്ടൂർ ഭാഗത്തെ റോഡ് വശങ്ങളിലും പാർക്കിങ് സൗകര്യമുള്ള വീടുകളിലും പാർക്ക് ചെയ്യണം.
തീർത്ഥാടനത്തിന് എത്തുന്നവർ പൊലിസിന്റെയും
വോളണ്ടിയർമാരുടെയും നിർദേശങ്ങൾ പാലിക്കണമെന്നു പള്ളിക്കാര്യത്തിൽ നിന്ന് അറിയിച്ചു.