നാട്ടുവാര്‍ത്തകള്‍
ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കണം : ജില്ലാ കളക്ടര്‍
കോവിഡ് സാഹചര്യത്തില്‍ ഈ ഓണക്കാലത്ത് എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. കടകളിലും വീടുകളിലും തിരക്ക് ഒഴിവാക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്നും സ്വയം സുരക്ഷിതര്‍ ആകുന്നതോടൊപ്പം മറ്റുള്ളവരോടുള്ള കരുതലും ഉണ്ടാകണം.
കടകളിലും ഓണവിപണികളിലും ശാരീരിക അകലം പാലിച്ചു വേണം ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങേണ്ടത്. വീടുകളില്‍ പ്രായമായവര്‍ ഉണ്ടെങ്കില്‍ വീടിന്റെ ഉള്ളിലും മാസ്‌ക് വെയ്ക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും ജില്ലയിലെ ജനങ്ങള്‍ക്ക് ഓണാശംസ നേര്‍ന്നുകൊണ്ട് കളക്ടർ പറഞ്ഞു.