സപ്പോര്‍ട്ട് പേഴ്‌സണ്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം


ലൈംഗിക അതിക്രമ കേസുകളില്‍ അതിജീവിതരായ കുട്ടികള്‍ക്ക് അന്വേഷണ സമയത്തും വിചാരണ സമയത്തും മാനസിക പിന്തുണയും നിയമ സഹായവും നല്‍കുന്നതിനും നിയമനടപടികള്‍ സുഗമമാക്കുന്നതിനുമായി വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടുക്കിക്ക് കീഴില്‍ സപ്പോര്‍ട്ട് പേഴ്‌സണ്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു.
പാനലില്‍ ഉള്‍പ്പെടുത്തുന്ന വിദഗ്ധര്‍ക്ക് സേവനം നല്‍കുന്ന മുറയ്ക്ക് ഒരാള്‍ക്ക് ഒരു ദിവസത്തേയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 1000 രൂപ ഹോണറേറിയം നല്‍കും. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, ചൈല്‍ഡ് ഡെവലപ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദധാരികള്‍/ കുട്ടികളുടെ മേഖലയില്‍ (വിദ്യാഭ്യാസം, വളര്‍ച്ച, സംരക്ഷണം) മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ള ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
കൂടാതെ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍/ശിശു സംരക്ഷണ സ്ഥാപനങ്ങള്‍/ ഷെല്‍ട്ടര്‍ ഹോം എന്നിവയിലെ മേല്‍ യോഗ്യതകള്‍ ഉള്ള വ്യക്തികള്‍ക്കും അപേക്ഷിക്കാം. അവസാന തിയതി ഏപ്രില്‍ 30. അപേക്ഷകള്‍ ലഭ്യമാക്കേണ്ട വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഇടുക്കി, പൈനാവ് പി ഓ പൈനാവ് 6855603. ഫോണ്‍ 6282406053, 9744151768.