വേനൽ മഴ ശക്തം; സംസ്ഥാനത്ത് പലയിടത്തും വ്യാപക നാശനഷ്ടം


സംസ്ഥാനത്ത് പലയിടത്തും പെയ്ത വേനൽ മഴയിൽ വ്യാപക നാശനഷ്ടം. തൃശൂർ കുന്നംകുളത്ത് മിന്നൽചുഴലിയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് വീടുകൾ ഭാഗികമായി തകർന്നു. എറണാകുളം വട്ടേക്കുന്നത്ത് മിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. ഇന്ന് പുലർച്ച ഉണ്ടായ ശക്തമായ മിന്നലിനെ തുടർന്ന് 70 അടിയോളം ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. വട്ടേകുന്നം സ്വദേശി അബ്ദുൽ ലത്തീഫിന്റെ വീടിനു സമീപമുള്ള തെങ്ങാണ് നിന്ന് കത്തിയത്.
കൊച്ചി നഗരത്തിൽ ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ ശക്തമായ മഴയാണ് പെയ്തത് . പാലാരിവട്ടം എംജി റോഡ് കടവന്ത്ര വൈറ്റില തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. നഗരത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ മഴയെ തുടർന്നുണ്ടായ മിന്നൽ ചുഴലിൽ തൃശ്ശൂർ കുന്നംകുളത്ത് വ്യാപക നാശനഷ്ടങ്ങളാണു ണ്ടായത് . കാട്ടു കാമ്പാൽ ചിറയിൻകാട് മേഖലയിലെ മിന്നൽചൂഴലിയിൽ വീടുകൾ ഭാഗികമായി തകർന്നു . വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണ ആണ് വീടുകൾ തകരാറിലായത്. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട് .