Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍
ലോകാരോഗ്യദിനം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു


ലോകാരോഗ്യദിദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടം പാരിഷ് ഹാളില്‍ പി.ജെ ജോസഫ് എം എല്‍എ നിര്‍വ്വഹിച്ചു. ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം, മുട്ടം സിഎച്ച്‌സി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരത് ജി റാവു മുഖ്യ പ്രഭാഷണവും ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ.കെ ഖയാസ് വിഷയാവതരണവും നടത്തി. ‘ആരോഗ്യകരമായ തുടക്കം പ്രതീക്ഷാ നിര്‍ഭരമായ ഭാവി’ കുഞ്ഞുങ്ങള്‍ ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തെരഞ്ഞെടുക്കാം എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിനാചരണ സന്ദേശം.
പൊതുസമ്മേളനത്തിന് മുന്നോടിയായി മുട്ടം കോടതി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മുട്ടം ബസ്സ്റ്റാന്റില്‍ സമാപിച്ച റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ഫ്‌ലാഗ് ഓഫ് ചെയ്തു. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടാബ്ലോ , സൈക്ലിങ്, സ്‌കേറ്റിങ്, കളരി അഭ്യാസ പ്രകടനങ്ങള്‍, നാസിക് ധോള്‍, ആശാ വാളന്‍ിയര്‍ റാലിക്കായി തയ്യാറാക്കിയ ഫ്‌ലാഗ് എന്നിവ റാലിയില്‍ ശ്രദ്ധേയമായി. കൂടാതെ നഴ്സിങ്് കോളേജ് മുട്ടം, എഞ്ചിനീയറിങ് കോളേജ് മുട്ടം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് എന്നിവയും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.
മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ, വൈസ് പ്രസിഡന്റ് ബിജോയ് ജോണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എസ് ഷൈജ ജോമോന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അരുണ്‍ പൂച്ചക്കുഴി, ബ്ലോക്ക് അംഗങ്ങളായ എന്‍.കെ ബിജു, ഗ്ലോറി പൗലോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെന്‍സി സുരേഷ് റെജി ഗോപി, മാത്യു പാലം പറമ്പില്‍, എച്ച്എംസി അംഗങ്ങളായ അഗസ്റ്റിന്‍ കദളിക്കാട്ട്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. വിപിന്‍ കുമാര്‍, മുട്ടം സിഎച്ച്‌സി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രിന്‍സ് കെ.മറ്റം , ജില്ലാ മെഡിക്കല്‍ ഓഫീസ് , മുട്ടം സിഎച്ച്‌സി, മറ്റാരോഗ്യസ്ഥാപനങ്ങളില്‍ നിന്നുമുള്ള ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍, നഴ്സിങ് കോളേജ് വിദ്യാര്‍ഥികള്‍, എഞ്ചിനീയറിങ്് കോളേജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.