സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് ലെവൽ ക്വിസ് പ്രോഗ്രാം, wizkid ചാമ്പ്യൻഷിപ് 2025 -ൽ ഇടുക്കി ജില്ലയ്ക്ക് രണ്ടാം സ്ഥാനം


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, സംസ്ഥാന ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ 04/04/2025 തീയതി എറണാകുളം കളമശ്ശേരി രാജഗിരി കോളേജിൽ വച്ചു സ്റ്റേറ്റ് ലെവൽ ക്വിസ് പ്രോഗ്രാം- wizkid ചാമ്പ്യൻഷിപ് 2025 സംഘടിപ്പിച്ചു. സംസ്ഥാനത്തെ മുഴുവൻ പോലീസ് ജില്ലകളിൽ നിന്നുമായി 20 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവ്വേഷ് സാഹിബ് ഐപിഎസ് അവർകൾ ഉദ്ഘാടനവും, എസ്.പി.സി പദ്ധതിയുടെ ആദ്യ നോഡൽ ഓഫീസറും ബഹുമാനപ്പെട്ട എഡിജിപി ഇന്റലിജൻസും ആയ ശ്രീ. പി.വിജയൻ ഐ.പി.എസ് അവർകൾ സമ്മാനദാനവും നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഇടുക്കി ജില്ലയിൽ നിന്നും എസ്.എൻ.എച്ച് എസ് നങ്കിസിറ്റി കഞ്ഞിക്കുഴിയിലെ അനുരാധ സിജു, ശ്രേയ അനിൽ, അഭിനവ് കൃഷ്ണ എന്നീ വിദ്യാർത്ഥികൾ ഇടുക്കി ജില്ലയ്ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തു. ട്രോഫിയും 15,000 രൂപയുടെ ക്യാഷ് പ്രൈസും സമ്മാനമായി ലഭിച്ചു. വിജയികൾക്ക് ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. വിഷ്ണുപ്രദീപ് ടി കെ ഐപിഎസ് ആശംസകൾ നേർന്നു