Idukki വാര്‍ത്തകള്‍
സി പി ഐ ലോക്കൽ സമ്മേളനം ഇന്ന് സമാപിക്കും


കെ.ചപ്പാത്തിൽ നടന്നു വരുന്ന സി പി ഐ അയ്യപ്പൻകോവിൽ ലോക്കൽ സമ്മേളനം ഇന്ന് സമാപിക്കും. ചപ്പാത്ത് സെൻ്റ. ആൻ്റണീസ് പാരീഷ് ഹാളിൽ കെ ബാലകൃഷ്ണൻ നഗർ]നടന്ന പ്രതിനിധി സമ്മേളനം സി പി ഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആർ ശശി ഉത്ഘാടനം ചെയ്തു. ജോസ് കുര്യൻ നിഷാമോൾ ബിനോജ് എന്നിവരായിരുന്നു പ്രസീഡിയം നിയന്ത്രിച്ചത്. ഷാജി മാത്യു സ്വാഗതം പറഞ്ഞു മുതിർന്ന അംഗം ജോസ് കുര്യൻ പതാക ഉയർത്തി മനുകെ. ജോൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സനീഷ് മോഹനൻ, കെ.ആർരാജേന്ദ്രൻ കെ.എൻ കുമാരൻ ഗിരീഷ് മാലിയിൽ , പി.ജെ സത്യപാലൻ , വി .റ്റി ഷാൻ എന്നിവർ പ്രസംഗിച്ചു
ഇന്ന് വൈകിട്ട് ചപ്പാത്ത് ടൗണിൽ നടക്കുന്ന പൊതുസമ്മേളനം സി പി ഐ ജില്ല കൗൺസിൽ അംഗം മുഹമ്മദ് അഫ്സൽ ഉത്ഘാടനം ചെയ്യും ചപ്പാത്ത് പമ്പ് ജംഗ്ഷനിൽ നിന്നും പൊതുപ്രകടനവും നടക്കും