Idukki വാര്‍ത്തകള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശിഖ ഉടൻ തന്നെ നൽകണം -ഡീൻ കുര്യാക്കോസ് MP
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശിഖ ഉടൻ തന്നെ നൽകണം -ഡീൻ കുര്യാക്കോസ് MP


സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുടിശിഖയായിട്ടുള്ള തുക ഉടനെ തന്നെ നൽകണമെന്ന് ഡീൻ കുര്യാക്കോസ് MP ശൂന്യവേളയിൽ ആവശ്യപ്പെട്ടു. 3 മാസത്തെ കുടിശിഖയിനത്തിൽ സാങ്കേതിക വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾക്ക് 578 കോടി രൂപയിലധികം വിതരണം ചെയ്യപ്പെടേടണ്ടതാണ്. എന്നാൽ ലേബർ ബഡ്ജറ്റ് റിവിഷൻ നടക്കാത്തതിൻ്റെ പേരിൽ ആണ് കുടിശിഖ വിതരണം നടക്കാത്തത്. ഡിസംബർ മാസത്തോടെ 90% ലേബർ ബഡ്ജറ്റ് അനുസരിച്ച് തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചു. എന്നിട്ടും കേന്ദ്ര സർക്കർ റിവിഷൻ നടത്തിയിട്ടില്ല. മന്ത്രി പാർലമെൻ്റിൽ തന്നെ പറഞ്ഞതനുസരിച്ച് ഏപ്രിൽ 10നകം കുടിശിക വിതരണമുണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.അതോടൊപ്പം NM MS നാഷണൽ മൊബൈൽ മോണി കിംഗ്‌സിസ്റ്റത്തിലെ അപാകതകളും പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.