ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനം 8 ന്


ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി ഓണ്‍ലൈന്‍ മുഖേന സംഘാടക സമിതി യോഗം ചേര്‍ന്നു. ഏപ്രില്‍ 8 (ചൊവ്വാഴ്ച) 2 ന് ചെറുതോണി ടൗണ്‍ ഹാളില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മാലിന്യ മുക്ത ജില്ല പ്രഖ്യാപനം നടത്തും. പരിപാടിയുടെ ഭാഗമായി ചെറുതോണി ടൗണ്‍ ഹാളില്‍ രാവിലെ 9 മുതല്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. 1500 ലധികം പേര്‍ പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 55 അംഗ സംഘാടകസമിതിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഓണ്‍ലൈനായി സംഘടിപ്പിച്ച സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. അജയ് പി കൃഷ്ണ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജി. സത്യന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഭാഗ്യരാജ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോയ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.