Idukki വാര്‍ത്തകള്‍
അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ മൈതാനം നി൪മ്മാണോദ്ഘാടനം 3 ന്


അടിമാലി സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ മൈതാനത്തിന്റെ നിര്‍മാണപ്രവര്‍ത്തന ഉദ്ഘാടനം 3 ന് ഉച്ചയ്ക്ക് ഒന്നിന് അഡ്വ. എ. രാജ എംഎല്‍എ നിര്‍വഹിക്കും. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ മൈതാനം നിര്‍മിക്കുന്നത്. യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം എം.എസ് ചന്ദ്രന്‍, പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. എന്‍ നാദിഷ, സ്‌കൂള്‍ സൂപ്രണ്ട് ടി.പി. കുര്യാക്കോസ്, സ്‌കൂള്‍ അധ്യാപകര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.