പാല്‍ ഗുണനിലവാരമറിയാന്‍ പ്രത്യേക സംവിധാനം


ഓണക്കാലത്ത് കേരളത്തില്‍ പാലിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നതിനാല്‍ ഗുണനിലവാരം കുറഞ്ഞ പാല്‍ വിപണിയില്‍ വിറ്റഴിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗുണമേന്മ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ പാല്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 16 മുതല്‍ 20 വരെ കുമളി ചെക്ക് പോസ്റ്റിലും തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഓണക്കാല പ്രത്യേക പാല്‍ പരിശോധനയും നടത്തും.
ഈ ദിവസങ്ങളില്‍ ഗുണ നിയന്ത്രണ ഓഫീസിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പാല്‍ ഉപഭോക്താക്കള്‍ക്കും ഉല്‍പാദകര്‍ക്കും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ച് നല്‍കും. സൗജന്യ പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലി പാല്‍ കൊണ്ടുവരണം. വിപണിയില്‍ ലഭ്യമാകുന്ന എല്ലാം ബ്രാന്റ് പാലും പരിശോധിക്കുമെന്ന് ഇടുക്കി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മിനി ജോസഫ് അറിയിച്ചു.