‘എമ്പുരാൻ സിനിമ വിവാദത്തിൽ പ്രതികരിക്കാനില്ല’; മുരളി ഗോപി


എമ്പുരാൻ സിനിമ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് മുരളി ഗോപി. ചിത്രത്തിന്‍റെ രചിതാവായാണ് മുരളി ഗോപി. മോഹന്‍ലാലിന്‍റെ കുറിപ്പ് ചിത്രത്തിന്‍റെ അണിയറക്കാര്‍ എല്ലാം പങ്കുവച്ചിട്ടും മുരളി ഗോപി ഇതുവരെ പങ്കുവച്ചിട്ടില്ല. ചിത്രത്തിലെ അടുത്തിറങ്ങിയ ഗാനം അടക്കം മുരളി ഗോപി പങ്കുവച്ചിട്ടുണ്ട്.
നേരത്തെ ചിത്രത്തെ അത് കണ്ട് വ്യാഖ്യാനിക്കുന്നവര്‍ക്ക് ആ രീതിയില്‍ ആകാമെന്നും, താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന വാര്‍ത്ത ഏജന്‍സി പിടിഐയോട് മുരളി ഗോപി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
എമ്പുരാന്‍ ചലച്ചിത്ര വിവാദത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ഖേദ പ്രകടനവുമായി എത്തിയത്. തന്‍റെ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പ് പിന്നീട് ചിത്രത്തിന്‍റെ സംവിധായകനും നടനുമായ പൃഥ്വിരാജ് പങ്കുവച്ചിരുന്നു. പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഇതേ പോസ്റ്റ് പങ്കുവച്ചിരുന്നു.
അതേസമയം എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്‍റെ പേരും മാറ്റിയേക്കും.