നെടുങ്കണ്ടം,ഡി-ഹണ്ട് ഓപറേഷന്റെ ഭാഗമായി പൊലീസും ഡോഗ് സ്‌ക്വാഡ് അംഗങ്ങളും സംയുക്തമായി പരിശോധന നടത്തി


30.03.2025,മയക്കുമരുന്ന് വ്യാപാനത്തിന് തടയിടുന്നതിന് ലക്ഷ്യം വെച്ചുകൊണ്ട് കേരളമൊട്ടാകെ കേരള പോലീസ് നടത്തിവരുന്ന ഡി-ഹണ്ട് എന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം നെടുംകണ്ടം,തൂക്കുപാലം പ്രദേശത്തുള്ള കടകൾ, ബസ് സ്റ്റാൻഡ്,അഥിതി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, സംശയമുള്ള വീടുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി .
നെടുംകണ്ടം കോടതിപ്പടി, വാഴക്കാല പുത്തൻവീട്ടിൽ ഷമീർ(34) എന്നയാളുടെ സ്റ്റോറിൽ നിന്നും പാൻ മസാല ഇനത്തിൽപ്പെട്ട 8 ചെറിയ പായ്ക്കറ്റുകൾ വീതം അടങ്ങിയ 15 വലിയ പായ്ക്കറ്റ് COOL LIP എന്ന പുകയില ഉൽപ്പന്നങ്ങളും 15 ചെറിയ പായ്കറ്റുകൾ വീതം അടങ്ങിയ 26 വലിയ പായ്കറ്റ് GANESH എന്ന പുകയില ഉൽപ്പന്നങ്ങളും ഉൾപ്പെടെ 41 വലിയ പായ്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.പ്രായപൂർത്തിയാകാത്തവർക്കും, അതിഥി തൊഴിലാളികൾക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്നതാണിവ.
സബ് ഇൻസ്‌പെക്ടർമാരായ
ലിജോ പി മണി,നവാസ് പി എസ്,എബിൻ പ്രസാദ്,അഭിജിത്,
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഹരികുമാർ,സമൽദാസ്
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്,സറീന മുഹമ്മദ്,ലിജോ ദാസ്,
സിവിൽ പോലീസ് ഓഫീസർമാരായ ഡോൺ അഗസ്റ്റിൻ,അരുൺ ജി നായർ,ജിതിൻ ബാബു, ജിനു,ബിനീഷ്,ഷിനു
ഡോഗ് ഹാൻഡ്‌ലർ അബിൻ ടി സുരേഷ്,മയക്കു മരുന്നുകൾ മണത്ത് കണ്ടുപിടിക്കുന്നതിൽ വൈദഗ്ധ്യം ലഭിച്ച ലെയ്ക്ക എന്ന Narcotic Sniffer Dog (K9 സ്ക്വാഡ്,ഇടുക്കി)എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ജില്ലയിലുടെനീളം നിരന്തര പരിശോധനകൾ ഇനിയും നടത്തുകയും ലഹരി മാഫിയക്കെതിരെ കർശന നടപടികൾ തുടരുകയും ചെയ്യുന്നതാണ്.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ് ” വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.