കട്ടപ്പന ഇടുക്കിക്കവല ബൈപാസ് റോഡിലെ തണലിടം സാംസ്കാരിക വീഥിയാക്കണമെന്നാശ്യപ്പെട്ട് കട്ടപ്പന സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ ഉറപ്പു നൽകി.


കട്ടപ്പന നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി അൽപം വിശ്രമിക്കാൻ കഴിയുന്ന ഏക പ്രദേശം പള്ളിക്കവല വാർഡിലെ കട്ടപ്പന ബൈപ്പാസ് റോഡിലെ തണലിടമാണ്.. ഇവിടം സാംസ്കാരിക വീഥിയാക്കണമെന്നാശ്യപ്പെട്ട് കട്ടപ്പന സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
സാംസ്കാരിക
നായകരുടെയും കട്ടപ്പനയുടെ വിക സനത്തിന് ചുക്കാൻ പിടിച്ച വ്യ ക്തിത്വങ്ങളുടെയും ചിത്രങ്ങൾ സാംസ്കാരിക വീഥിയിൽ ആലേഖനം ചെയ്യണമെന്നാണ് സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെടുന്നത്.
പൂച്ചെടികളും ഔഷധ സസ്യങ്ങളും വച്ചുപിടിപ്പി ച്ചും ഇവടെ എത്തുന്നവർക്ക് വി ശ്രമിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കിയും ഇവിടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
നിലവിലെ സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് വിശ്രമി ക്കാൻ തക്കതായ ഒരു സംവിധാനവും കട്ടപ്പനയിലില്ല.
നഗര മധ്യത്തിലെ പഴയ പഞ്ചായത്ത് മെതാനി വിശ്രമ കേന്ദ്രമാക്കണ മെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ സമരം നടത്തി
യെങ്കിലും നഗരസഭ അനുകൂല നടപടി സ്വീകരിക്കാൻ തയ്യാറാ യിരുന്നില്ല.
സാംസ്കാരിക വീഥിയും, പാർക്കും കട്ടപ്പന നഗരത്തിന് അനിവാര്യമാണെന്ന അഭിപ്രായമാണ് നഗരസഭാ അധികൃതരും പങ്കുവെച്ചത്.
ബൈറ്റ് – ബീനാ ജോബി
ജോയി ആനിത്തോട്ടം
കട്ടപ്പന സാംസ്കാരിക വേദിയ്ക്ക് വേണ്ടി നന്ദൻ മേനോൻ, സൂര്യലാൽ കട്ടപ്പന, അനിൽ ഇലവന്തിക്കൽ, ഫിലമോൻ പീറ്റർ എന്നിവർ ചേർന്ന് നഗരസഭ ചെയർപേഴ്സൺ ബീന ജോബി,, വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം,, വാർഡ് കൗൺസിലർ സോണിയ ജെയ്ബി എന്നിവർക്ക് നിവേദനം നൽകി.